Sunday, November 28, 2021
HomeNewsfeedഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. വിലക്ക് ജൂണ്‍ 30 വരെ നീട്ടിയതായി യുഎഇയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് ആണ് അറിയിച്ചത്. നേരത്തെ ജൂണ്‍ 14 വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിലെ പുതിയ അറിയിപ്പ് പ്രകാരം ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനങ്ങള്‍ ഉണ്ടാവില്ല. ജൂണ്‍ 14ഓടെ വിലക്ക് നീക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹ്‌മദ് അല്‍ ബന്ന അറിയിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ കോവിഡ് സാഹചര്യത്തില്‍ കാര്യമായി മാറ്റം വരാത്തതിനാലാണ് വിലക്ക് നീട്ടിയത്.

ഇതോടെ, ഉടന്‍ യുഎഇയില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും വിസാ കാലാവധി കഴിയുമെന്നുമുള്ളവര്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യുഎഇയിലേക്ക് വരാന്‍ കഴിയില്ല. അതേസമയം, യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് യാത്ര ചെയ്യാം.

Most Popular