Sunday, January 23, 2022
HomeEdiotrs Pickദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.3 കോടി

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.3 കോടി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും കോടികള്‍ വാരി മലയാളി. ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ബുധനാഴ്ച്ച നടന്ന മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പിലാണ് മലയാളി ബിസിനസുകാരനായ അബ്രഹാം ജോയി വിജയിയാത്. 10 ലക്ഷം ഡോളര്‍(ഏകദേശം 7.3 കോടി രൂപ) ആണ് സമ്മാനത്തുക. മെയ് 27ന് ഓണ്‍ലൈന്‍ വഴി എടുത്ത 1031-ാം നമ്പര്‍ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബിസിനസ് വന്‍പ്രതിസന്ധിയെ നേരിടുന്ന സമയത്ത് ലഭിച്ച ഈ സമ്മാനം വലിയ അനുഗ്രഹമാണെന്ന് ജോയി പറഞ്ഞു. ദുബൈയില്‍ ട്രേഡിങ് കമ്പനി നടത്തുന്ന ജോയി രണ്ട് മക്കളുടെ പിതാവാണ്. കഴിഞ്ഞ 15 വര്‍ഷമായി ജോയി സ്ഥിരമായി ദുബൈ ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്.

1999ല്‍ മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം 10 ലക്ഷം ഡോളറിന് അര്‍ഹനാവുന്ന 180-ാമത് ഇന്ത്യക്കാരനാണ് ജോയി. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്നതും ഇന്ത്യക്കാരാണ്.

അതേ സമയം, നറുക്കെടുപ്പില്‍ മറ്റൊരു മലയാളിയായ ശ്രീനാഥ് ഉച്ചില്‍ മെര്‍സിഡസ് ബെന്‍സ് കാറിന് അര്‍ഹനായി.
ALSO WATCH

Most Popular