Wednesday, January 19, 2022
HomeGulfUAEദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍(7.2 കോടി രൂപ) സമ്മാനം. അബൂദബിയില്‍ പ്രവാസിയായ സൂരജ് അനീദ് ആണ് ഭാഗ്യശാലി. മില്ലേനിയം മില്ല്യണയര്‍ സീരീസിലെ 350ാം നറുക്കെടുപ്പില്‍ 4645ാം നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അഞ്ച് വര്‍ഷമായി അബൂദബിയില്‍ പ്രവാസിയായ അനീദ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ഫേസ്ബുക്ക് ലൈവിലാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞത്. ഒരു കുട്ടിയുടെ പിതാവായ അനീദ് ഒരു ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

Most Popular