അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 12 ദശലക്ഷം ദിര്‍ഹം ഇന്ത്യക്കാരന്

big ticket winner

ദുബൈ: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരെ തേടി കോടികള്‍. ഇന്ന് നടന്ന 225ാമത് നറുക്കെടുപ്പില്‍ 12 ദശലക്ഷം ദിര്‍ഹത്തിന്(ഏകദേശം 24 കോടി രൂപ) അര്‍ഹനായത് തമിഴ്‌നാട് സ്വദേശിയായ ശിവമൂര്‍ത്തി ഗാലി കൃഷ്ണപ്പയാണ്. ഷാര്‍ജയില്‍ പ്രവാസിയാണ് കൃഷ്ണപ്പ. 202511 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ തവണ ബമ്പര്‍ സമ്മാനം നേടിയ ഖത്തര്‍ പ്രവാസിയും മലയാളിയുമായ തസ്ലീലനയാണ് ഇത്തവണത്തെ ഭാഗ്യവാനെ കണ്ടെത്തുന്നതിനുള്ള നറുക്കെടുത്തത്. നറുക്കെടുപ്പ് താന്‍ ലൈവില്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും തനിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും കൃഷ്ണപ്പ പറഞ്ഞു.
Indian expat from Sharjah wins Dh12 million in Big Ticket draw