Wednesday, January 26, 2022
HomeNewsfeedകാമുകിയെ കാണാന്‍ സാധിക്കാത്ത ദുഖം'; ഷാര്‍ജയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു

കാമുകിയെ കാണാന്‍ സാധിക്കാത്ത ദുഖം’; ഷാര്‍ജയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു

ഷാര്‍ജ: കാമുകിയെ കാണാന്‍ സാധിക്കാത്ത ദുഃഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ഷാര്‍ജയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കാമുകി നാട്ടിലാണെന്നും അവളെ കാണാന്‍ സാധിക്കുന്നില്ലെന്നും ഫോണിലൂടെ ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും കാണിച്ച് പത്തില്‍ കൂടുതല്‍ വിഡിയോകള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒരു വിഡിയോയില്‍ ആത്മഹത്യ ചെയ്യുന്ന കാര്യവും പരാമര്‍ശിച്ചിട്ടുള്ളതായി പോലിസ് പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയില്ലെന്നും കൂടെ താമസിക്കുന്നവരെ വിശദമായി ചോദ്യംചെയ്തതായും പോലിസ് പറഞ്ഞു. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Most Popular