Thursday, December 2, 2021
HomeNewsfeedഹൈദരാബാദ് ബൗളര്‍ക്ക് കോവിഡ്; ഐപിഎല്ലില്‍ വീണ്ടും പ്രതിസന്ധി

ഹൈദരാബാദ് ബൗളര്‍ക്ക് കോവിഡ്; ഐപിഎല്ലില്‍ വീണ്ടും പ്രതിസന്ധി

ദുബൈ: കോവിഡ് കാരണം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിന് വീണ്ടും ഭീഷണി സൃഷ്ടിച്ച് വൈറസ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് ബൗളര്‍ ടി നടരാജന് കോവിഡ് പോസിറ്റീവായതായി ടീം വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഇന്ന് നടക്കാനിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി കാപ്പിറ്റല്‍സ് മത്സരം അനിശ്ചിതത്വത്തിലായി.

മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നടരാജനോടൊപ്പം ആള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍ അടക്കമുള്ള ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്.

Most Popular