ദുരന്തത്തില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ച ഐഷ ദുവ മരണത്തിന് കീഴടങ്ങി

kozhikode-airplane-crash-aisha-dua-passes-away

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരിച്ചു. ഇന്നലെ രാത്രിയാണ് വിമാന ദുരന്തത്തില്‍പ്പെട്ട കുഞ്ഞിനെ രക്ഷിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുഞ്ഞിനെ കാണാനില്ലെന്നറിയിച്ച് നേരത്തെ കുഞ്ഞിന്റെ മാതാപിതാക്കള്‍ വാര്‍ത്താമാധ്യമങ്ങളെ സമീപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ട്.