Monday, October 25, 2021
HomeNewsfeedയാത്രക്കാരുടെ തിരക്ക്; ദുബയിലേക്ക് ടിക്കറ്റ് നിരക്ക് ഇരട്ടിയോളം

യാത്രക്കാരുടെ തിരക്ക്; ദുബയിലേക്ക് ടിക്കറ്റ് നിരക്ക് ഇരട്ടിയോളം

ദുബൈ: കേരളത്തില്‍ നിന്ന് ദുബയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു. നാട്ടില്‍ നിന്ന് മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ദുബയിലേക്കുള്ള ടിക്കറ്റിന് ശരാശരി 1,000 ദിര്‍ഹമാണ് (ഏകദേശം 20,000 രൂപ) നിരക്ക്.

ഈ മാസം ആദ്യം കുറവുണ്ടായിരുന്നെങ്കിലും പെട്ടെന്നു വര്‍ധിക്കുകയായിരുന്നു. അടുത്തമാസം ആദ്യവാരം മുതല്‍ നിരക്കു കുറഞ്ഞു തുടങ്ങുമെങ്കിലും അവസാനനിമിഷം വരെ കാത്തിരുന്നാല്‍ കൂടിയേക്കാം. അടുത്തമാസം ഒന്നിനു എക്‌സ്‌പോ തുടങ്ങുന്നതും തിരക്കു കൂടാന്‍ കാരണമായതായി ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ നാട്ടിലേക്ക് ശരാശരി 300-400 ദിര്‍ഹമാണ് നിരക്ക്. ഇരുഭാഗത്തേക്കും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

Most Popular