കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ബന്ധുവിനെ ദുബയില്‍ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി

Bindhu krishna relative missing in dubai

ദുബയ്: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ബന്ധുവിനെ ഏപ്രില്‍ 28 മുതല്‍ ദുബയില്‍ കാണാതായി. ദുബയില്‍ ലിമോസിന്‍ കാര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന ശ്രീധരന്‍ ദേവകുമാറിനെ(54)യാണ് കാണാതായതായി നയിഫ് പോലിസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്.

നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്തിരുന്ന ശ്രീധരനെ കൊറോണ വ്യാപന വാര്‍ത്തകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. മൊബൈല്‍ ഫോണ്‍, കാറിന്റെ താക്കോല്‍, വാച്ച്, മോതിരം എന്നിവ താമസിക്കുന്ന മുറിയില്‍ വച്ചാണ് ശ്രീധരന്‍ പോയത്.

ദുബയിലെ അണുനശീകരണ സമയത്ത് മൂന്നാഴ്ച്ചക്കാലം മുറിയില്‍ തന്നെ കഴിയേണ്ടി വന്നപ്പോള്‍ സ്ഥിരമായി കൊറോണ വാര്‍ത്തകള്‍ ചാനലില്‍ കാണുകയും ആശങ്കപ്പെടുകയും ചെയ്തിരുന്നതായി മരുമകന്‍ ശ്രീകാന്ത് പറഞ്ഞു. വേതനം വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ടെന്ന വിവരവും കുട്ടികള്‍ക്ക് സ്‌കൂള്‍ അവധിക്കാലമായിരിക്കേ നാട്ടിലേക്ക് പോകാന്‍ സാധിക്കാത്തതും ശ്രീധരനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ഏപ്രില്‍ 23ന് നാട്ടിലേക്ക് പോകാന്‍ ശ്രീധരന്‍ ടിക്കറ്റെടുത്തിരുന്നതായി ബന്ധു പറഞ്ഞു. കൊറോണ പകരുമോ എന്ന ആശങ്ക എപ്പോഴും പ്രകടിപ്പിച്ചിരുന്നതായി മറ്റൊരു ബന്ധു പത്മകുമാര്‍ പറഞ്ഞു. കൊറോണ പരിശോധന നടത്തിയ ശ്രീധരന്‍ ഫലം നെഗറ്റീവ് ആണെന്ന് മുറിയിലുള്ളവരോട് കഴിഞ്ഞ ശനിയാഴ്ച്ച പറഞ്ഞിരുന്നു.

അതേസമയം, ശനിയാഴ്ച്ച നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീധരന്‍ റാഷിദ് ഹോസ്പിറ്റലില്‍ പോയിരുന്നതായും മണിക്കൂറുകള്‍ക്കകം മുറിയിലേക്ക് മടങ്ങിയതായും സഹപ്രവര്‍ത്തകന്‍ പറഞ്ഞു. അടുത്ത ദിവസം ജോലിക്ക് വരാമെന്ന് പറയുകയും ചെയ്തിരുന്നു. ഞായറാഴ്ച്ച രാത്രി മുറിയില്‍ നിന്ന് പോയ ശ്രീധരന്‍ തിങ്കളാഴ്ച്ച രാവിലെയാണ് മടങ്ങിയെത്തിയതെന്ന് കൂടെ താമസിക്കുന്നവര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

An Indian expat, who could not fly home for his planned vacation and was paranoid about coronavirus developments, has been missing since Tuesday April 28, his relatives and colleagues said on Saturday.