ദുബൈ: ഷാര്‍ജയില്‍ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. പൊന്മള പരേതനായ പൂവാടന്‍ മജീദിന്റെ മകന് ഫവാസ്(36) ആണ് മരിച്ചത്. സെയ്ദ് എന്ന സ്ഥലത്ത് റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്ക്കവേ കുതിച്ചെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. മാതാവ്: കുഞ്ഞീലുമ്മു. ഭാര്യ: ഷഫിദ. മക്കള്‍: ഷെര്‍ലീസ് മന്ഹ, ഷിറാസ് അഹമ്മദ്.