അല്‍ഐന്‍: യുഎഇയിലെ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഇന്‍സാഫ് അലിയാണ് (36) അല്‍ഐനിലെ ആശുപത്രി കെട്ടിടത്തില്‍നിന്ന് വീണത്. കോവിഡ് ചികിത്സക്കെത്തിയതായിരുന്നു.
വെറ്ററിനറി ഫാര്‍മസി ജീവനക്കാരനായ ഇന്‍സാഫ് അല്‍ഐന്‍ കെഎംസിസിയുടെ കൊണ്ടോട്ടി മണ്ഡലം ട്രഷററാണ്. അല്‍ഐന്‍ ജീമി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഐനില്‍ ഖബറടക്കുമെന്ന് മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സമദ് പൂന്താനം അറിയിച്ചു. ഭാര്യയും മക്കളും സന്ദര്‍ശക വിസയില്‍ അല്‍ഐനിലുണ്ട്.