ദുബൈ: യുഎഇ പ്രഖ്യാപിച്ച റമദാനിലെ 100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് ലൂലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി 10 ലക്ഷം ദിര്‍ഹം സംഭാവന ചെയ്തു. മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക മേഖലകളിലെ 20 രാജ്യങ്ങളില്‍ ദരിദ്ര കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും റമദാനില്‍ ഭക്ഷണ കിറ്റ് നല്‍കുന്നതിനുള്ളതാണ് പദ്ധതി. ഒരു ദിര്‍ഹത്തിന് ഒരാളുടെ ഭക്ഷണം എന്ന രീതിയിലാണ് കണക്കാക്കിയിരിക്കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലേക്ക് സംഭാവന ചെയ്യാവുന്നതാണ്.
100 മില്ല്യന്‍ മീല്‍സ് എന്ന പദ്ധതി വളരെ വ്യത്യസ്ഥമായ ഒരു ജീവകാരുണ്യ പദ്ധതിയാണെന്ന് യൂസുഫലി പറഞ്ഞു. മഹാമാരിയുടെ കഷ്ടപ്പാടില്‍ കഴിയുന്ന ദരിദ്രവിഭാഗങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനം എന്ന നിലയ്ക്ക് ഇത്തരം പദ്ധതികളില്‍ എല്ലായ്‌പ്പോഴും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.