അല്‍ഐന്‍: വിസിറ്റ് വിസയിലെത്തി അല്‍ഐനില്‍ നിന്നു കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മലപ്പുറം മുണ്ടത്തോട് ചറ്റമ്പത്തുകളത്തില്‍ നിയാസി (27)നെ ഇന്നലെ രാവിലെയാണ് കണ്ടെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ജോലി ലഭിക്കാത്ത വിഷമത്തിലാണ് താന്‍ ആരുമായും ബന്ധപ്പെടാതിരുന്നതെന്നു നിയാസ് പറഞ്ഞു.
ഈ മാസം 10 മുതലാണു നിയാസിനെ കാണാതായത്. രാവിലെ പതിവുപോലെ ജോലി അന്വേഷിച്ചു താമസ സ്ഥലത്ത് നിന്നു പുറപ്പെട്ടതാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നു സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ഡ് ഓഫായിരുന്നു. മൂന്നു മാസം മുന്‍പായിരുന്നു നിയാസിന്റെ വിവാഹം. പിന്നീട് യുഎഇയിലേക്കു വരികയായിരുന്നു.