Tuesday, November 30, 2021
HomeNewsfeedപ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

ദുബൈ: ഇരിങ്ങാലക്കുട സ്വദേശി ദുബയില്‍ വാഹനാപകടത്തില്‍ മരിച്ചു. ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറി (38) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് മിര്‍ദിഫിലായിരുന്നു അപകടം.

റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഭക്ഷണം ഡെലവറിക്കായി പോയി മടങ്ങവേ ജെറി ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

18 വര്‍ഷമായി പ്രവാസിയായ ജെറി അവിവാഹിതനാണ്. മാതാവ്: റെജീന. സഹോദരന്‍: ബെന്നി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

Most Popular