ദുബൈ: ദുബയില്‍ മാര്‍ബിള്‍ ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ദേഹത്ത് വീണ് മലയാളി യുവാവ് തല്‍ക്ഷണം മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി എന്‍ ഉണ്ണികൃഷ്ണന് വനജ ദമ്പതികളുടെ മകന് പി എന്‍ ജിഷ്ണു (21) ആണ് മരിച്ചത്.
ദുബായിലെ സോഡിയാക് മാനുഫാക്ചറിങ് കമ്പനിയിലെ ജീവനക്കാരനാണ്. ജോലിക്കിടെയായിരുന്നു അപകടം. കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ തന്നെ സംസ്കാരം നടക്കും. സഹോദരി. അനുകൃഷ്ണ.