Sunday, January 23, 2022
HomeNewsfeedദുബയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി നഷ്ടപരിഹാരം

ദുബയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി നഷ്ടപരിഹാരം

കുറ്റിപ്പുറം: ദുബയില്‍ വാഹനാപകടത്തില്‍ (accident) പരിക്കേറ്റ മലയാളിക്ക് 1.03കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കുറ്റിപ്പുറം കൊളക്കാട് വാരിയത്തുവളപ്പില്‍ അബ്ദുറഹിമാന് അനൂകൂലമായി ദുബൈ കോടതി(Dubai court) വിധിച്ചത്.

2019 ആഗസ്തില്‍ ഫുജൈറയില്‍ നടന്ന അപകടത്തിലാണ് അബ്ദുറഹ്‌മാന് ഗുരുതര പരിക്കേറ്റത്. നിര്‍ത്തിയിട്ട വാഹനത്തില്‍ ഇരിക്കുകയായിരുന്ന അബ്ദുറഹ്‌മാനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് അബ്ദുറഹ്‌മാന്‍ ആരോഗ്യം വീണ്ടെടുത്തത്. ചികിത്സയ്ക്കായി വലിയ തുക ചെലവായതോടെയാണ് ഇന്‍ഷൂറന്‍സ് കമ്പനിയെയും കോടതിയെയും സമീപിച്ചത്.

എതിരെ വന്ന ഡ്രൈവറുടെ അശ്രദ്ധകാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 3000 ദിര്‍ഹം പിഴയീടാക്കി ഡ്രൈവറെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് അബ്ദുറഹ്‌മാന് അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാര തുക കോടതി അബ്ദുറഹ്‌മാന് കൈമാറി. പരിക്ക് ഭേദമായി അബ്ദുറഹ്‌മാന്‍ വീണ്ടും ദുബയിലേക്ക് മടങ്ങി.

 

Most Popular