Sunday, December 4, 2022
HomeNewsfeedകോവിഡ് ജീവകാരുണ്യ പ്രവര്‍ത്തനം: മലയാളിക്ക് ദുബൈ പോലിസിന്റെ ആദരം

കോവിഡ് ജീവകാരുണ്യ പ്രവര്‍ത്തനം: മലയാളിക്ക് ദുബൈ പോലിസിന്റെ ആദരം

ദുബൈ: കോവിഡ് രൂക്ഷമായ സമയത്ത് ജനങ്ങള്‍ക്ക് സാന്ത്വനേകാന്‍ സജീവമായി രംഗത്തിറങ്ങിയ യുവ വ്യവസായിയും തൃശൂര്‍ സ്വദേശിയുമായ ഫിറോസ് അബ്ദുല്ലയ്ക്ക് ദുബൈ പൊലീസിന്റെ ആദരം. ഉമ്മുല്‍ഖുവൈനില്‍ സെന്‍ട്രല്‍ എയര്‍കണ്ടിഷന്‍ ആക്്‌സസറീസ് നിര്‍മാണ കമ്പനി ഉടമയാണ്.

കോവിഡ് വ്യാപന സമയത്ത് അക്കാഫുമായി ചേര്‍ന്ന് കോവിഡ് ബാധിത പ്രദേശങ്ങളില്‍ ആഹാരവും മരുന്നുകളുമടക്കം എത്തിച്ചതിന് പുറമേ നാട്ടിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകളും നല്‍കിയിരുന്നു. നാട്ടിലെ സമൂഹ അടുക്കളയിലും സൗജന്യ ആഹാരവിതരണം നടത്തി. ഭാര്യ: സമീറ. മക്കള്‍: സമന്‍, അസീം, സിഡാന്‍.

Most Popular