ലിഫ്റ്റ് നല്‍കിയ പാകിസ്താനിയുടെ ട്രക്കില്‍ പാസ്‌പോര്‍ട്ട് മറന്നുവച്ചു; സഹായം തേടി മലയാളി

indian-passport

ദുബൈ: മലയാളി യുവാവ് ലിഫ്റ്റ് ചോദിച്ച് കയറിയത് പാകിസ്താനിയുടെ ട്രക്കില്‍. അയാളുടെ മഹാനമനസ്‌കത കൊണ്ട് കിലോ മീറ്ററുകള്‍ യാത്ര ചെയ്ത് സുരക്ഷിതമായി സ്ഥലത്തെത്തിയെങ്കിലും പാസ്‌പോര്‍ട്ട് ട്രക്കില്‍ മറന്നുപോയി. പരിചയമില്ലാത്ത ഡ്രൈവറുടെ വിവരങ്ങളൊന്നും കൈയിലില്ലാത്തതിനാല്‍ പാസ്‌പോര്‍ട്ട് എങ്ങിനെ തിരികെ കിട്ടുമെന്ന ആശങ്കയിലാണ് യുവാവ്.

കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹനീഫയ്ക്കാണ് അമളി പിണഞ്ഞത്. ദുബായ്-ഹത്ത ഒമാന്‍ അതിര്‍ത്തിയില്‍ നിന്ന് ജബല്‍ അലിയിലേയ്ക്ക് വരികയായിരുന്നു ഹനീഫ. ഒരു ലിഫ്റ്റിനായി കൈ കാണിച്ചപ്പോള്‍ പാകിസ്താനി ഓടിച്ച ട്രക്ക് നിര്‍ത്തി. കൈയിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് വണ്ടിയുടെ ഡാഷ് ബോര്‍ഡിന്റെ മുകളില്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍, ഇറങ്ങുമ്പോള്‍ പാസ്‌പോര്‍ട്ടിന്റെ കാര്യം മറന്നു. വാഹനത്തിന്റെ നമ്പരോ, ഡ്രൈവറുടെ ഫോണ്‍ നമ്പരോ കുറിച്ചെടുത്തിരുന്നില്ല. എന്നാല്‍, താന്‍ മലയാളിയാണെന്ന് അറിയാവുന്ന ഡ്രൈവര്‍ ഏതെങ്കിലും മലയാളിയുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ ചെയ്താല്‍ അവര്‍ തന്നെ ബന്ധപ്പെടണമെന്നും ഹനീഫ അഭ്യര്‍ഥിക്കുന്നു. ഫോണ്‍: 058 8370088/0561559711 (അസീസ്).