ഇ അഹമ്മദിന്റെ ബന്ധുവായ മലയാളി വിദ്യാര്‍ഥിനി ദുബയില്‍ മരിച്ചു

manal suhara death dubai

ദുബൈ: കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ദുബയില്‍ മരിച്ചു. മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മരുമകളും എന്‍ഐ മോഡല്‍ സ്‌കൂള്‍ അധ്യാപികയുമായ സബ്രീനയുടെ മകള്‍ മനാല്‍ സുഹറ (13) ആണ് മരിച്ചത്. കണ്ണോത്തുംചാലില്‍ സുഹ്‌റാസിലെ കടലക്കാരന്‍ മഹ്റൂഫ് ആണ് പിതാവ്.

എന്‍ഐ മോഡല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ദുബൈ ആശുപത്രിയിലായിരുന്നു അന്ത്യം. സഹോദരങ്ങള്‍: ഫിസ മറിയം (ബിടെക് വിദ്യാര്‍ത്ഥിനി, ബാംഗ്ലൂര്‍), മാഹിറ സൈനബ്. ഖബറടക്കം ദുബൈ അല്‍ഖൂസില്‍ നടന്നു.