Sunday, November 28, 2021
HomeNewsfeedഭാഗ്യം വിടാതെ പിന്തുടര്‍ന്ന് ദുബയിലെ മലയാളിക്കൂട്ടം; കോടികള്‍ക്കു പിന്നാലെ ആഡംബര കാറും

ഭാഗ്യം വിടാതെ പിന്തുടര്‍ന്ന് ദുബയിലെ മലയാളിക്കൂട്ടം; കോടികള്‍ക്കു പിന്നാലെ ആഡംബര കാറും

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ കഴിഞ്ഞ മാസം കോടികള്‍ സമ്മാനം നേടിയ മലയാളി കൂട്ടത്തിനെ തേടി വീണ്ടും ഭാഗ്യമെത്തി. അല്‍ഖൂസിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയില്‍ ജോലി ചെയ്യുന്ന ജയന്‍ പാലക്കലിനും 24 സഹപ്രവര്‍ത്തകര്‍ക്കുമാണ് ഇന്നു നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് പ്രമോഷന്‍ നറുക്കെടുപ്പില്‍ ആഡംബര കാറായ ബിഎംഡബ്ല്യു 760 എല്‍ഐഎക്‌സ് ഡ്രൈവ്(ബ്ലാക്ക് സഫയര്‍ മെറ്റലിക്) ലഭിച്ചത്. കഴിഞ്ഞമാസം ഏഴര കോടിയോളം രൂപയാണ് ഇതേ സംഘത്തിന് സമ്മാനായി കിട്ടിയത്.

സംഘത്തിലൊരാളായ രാഹുല്‍ കോവിത്തല താഴേവീട്ടിലിന്റെ പേരിലെടുത്ത ടിക്കറ്റിനാണ് ഏഴു കോടിയുടെ സമ്മാനം കിട്ടിയത്. 12 വര്‍ഷമായി ദുബയില്‍ ജോലി ചെയ്യുന്ന രാഹുല്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയില്‍ ഫിനാന്‍സ് ഓഫിസറാണ്. നാലു വര്‍ഷമായി സംഘം ടിക്കറ്റെടുക്കുന്നുണ്ട്.

ഇവരില്‍ കൂടുതല്‍ പേരും ബസ് ഡ്രൈവര്‍മാരാണ്. 1000 ദിര്‍ഹം വിലയുള്ള ടിക്കറ്റിനായി രാഹുല്‍ 100 ദിര്‍ഹവും ബാക്കിയുള്ള 24 പേര്‍ ചേര്‍ന്ന് 900 ദിര്‍ഹവും നല്‍കി. സംഘത്തിലെ മറ്റൊരു മലയാളി ടി ജി സജീവ് കുമാര്‍ കമ്പനിയിലെ ഫോര്‍മാനാണ്.
ALSO WATCH

Most Popular