ഷാര്‍ജയില്‍ മലയാളി കുത്തേറ്റു മരിച്ചു

sharjah malayali killed

ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (29) ആണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. അബു ഷഗാരയില്‍ ആഫ്രിക്കന്‍ സ്വദേശികളുമായി വിജയന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകം. ഷാര്‍ജ പോലിസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു. അവിവാഹിതനാണ്.