Friday, January 28, 2022
HomeNewsfeedസന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയിൽ മരണപ്പെട്ടു

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയിൽ മരണപ്പെട്ടു

അജ്മാന്‍: സന്ദര്‍ശക വിസയിലെത്തിയ യുഎഇയിൽ മലയാളി മരണപ്പെട്ടു. പൊന്നാനി മാറഞ്ചേരി പുറങ്ങ് വെസ്റ്റ് സ്വദേശി വിനീഷ്(37) ആണ് മരണപ്പെട്ടത്. അജ്മാനിലെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. നാലു മാസം മുമ്പാണ് സന്ദര്‍ശക വിസ മുഖേനെ യുഎഇയിലെത്തിയത്. കല്ലേപറമ്പില്‍ വേലായുധന്‍-കൗസല്യ ദമ്പതികളുടെ മകനാണ് വിനീഷ്. .സഹോദരങ്ങള്‍: രതീഷ് മണി, ദിനേഷ്, ദിവ്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്.

Most Popular