Tuesday, August 16, 2022
HomeEntertainmentഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടി ദുബയിലെത്തി

ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടി ദുബയിലെത്തി

ദുബൈ: സൂപ്പര്‍താരം മമ്മൂട്ടി യുഎഇ നല്‍കിയ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബയിലെത്തി. മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ച് ആദരിച്ചിരുന്നു.

കലാരംഗത്തെ സംഭാവനകള്‍ക്ക് യുഎഇയുടെ ആദരമായിട്ടാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ അര്‍ഹരാകുന്നത്. 10 വര്‍ഷം കാലാവധിയുള്ളതാണ് ഈ വിസ.

നേരത്തേ ഷാരൂഖ്ഖാന്‍, സഞ്ജയ്ദത്ത് എന്നിവര്‍ക്ക് ഈ വിസ ലഭിച്ചിരുന്നു. യുഎഇ താമസ കുടിയേറ്റ അധികൃതരില്‍നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങും.

 

Most Popular