Tuesday, August 16, 2022
HomeNewsfeedയുഎഇയില്‍ വാഹനാപകടം; യുവാവ് മരിച്ചു, മകള്‍ക്ക് ഗുരുതരം

യുഎഇയില്‍ വാഹനാപകടം; യുവാവ് മരിച്ചു, മകള്‍ക്ക് ഗുരുതരം

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലുണ്ടായ(UAE) വാഹനാപകടത്തില്‍ (Road accident in UAE) യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു (One died and One injured). ഉമ്മുല്‍ഖുവൈനില്‍ (Umm Al Quwain) ഞായറാഴ്ച രാത്രിയായിരുന്നു ദാരുണമായ അപകടമുണ്ടായത്. മരണപ്പെട്ടയാള്‍ അറബ് വംശജനാണെന്നാണ് വിവരം.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നടന്ന അപകടത്തില്‍ വാഹനം പലതവണ കീഴ്‌മേല്‍ മറിഞ്ഞുവെന്ന് പോലിസ് അറിയിച്ചു. ഞായറാഴ്ച രാത്രി 10.50നാണ് സംഭവം. അപകടമുണ്ടായ സമയത്ത് തന്നെ യുവാവ് മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയിലേക്ക് മാറ്റി.

റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡ്രൈവര്‍മാരോട് പോലിസ് ആവശ്യപ്പെട്ടു. റോഡിലെ വേഗപരിധി ശ്രദ്ധിക്കുന്നതിന് പുറമെ വാഹനം ഓടിക്കുമ്പോള്‍ പൂര്‍ണശ്രദ്ധയും ഡ്രൈവിങിലായിരിക്കണമെന്നും ഇടയ്ക്ക് ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയാണെങ്കില്‍ വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കണമെന്നും പോലിസ് അഭ്യര്‍ത്ഥിച്ചു.
ALSO WATCH

Most Popular