അബൂദബി: ഐപിഎല്‍ 13ാം സീസണിന് യുഎഇയില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 163 റണ്‍സ് വിജയലക്ഷ്യം. കാണികളുടെ ആരവിമില്ലാത്ത സ്റ്റേഡിയത്തില്‍ ഒരു അര്‍ധസെഞ്ചുറി പോലും പിറക്കാതെ പോയ ഇന്നിങ്സില്‍, മുംബൈ നിരയില്‍ ബാറ്റെടുത്തവരില്‍ മിക്കവരും ഭേദപ്പെട്ട സംഭാവനകള്‍ ഉറപ്പാക്കി. 31 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്കോറര്‍.
ചെന്നൈ നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയ രവീന്ദ്ര ജഡേജ, ലുങ്കി എന്‍ഗിഡി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ദീപക് ചാഹറിനും രണ്ടു വിക്കറ്റുണ്ട്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത പിയൂഷ് ചൗളയുടെ പ്രകടനം ശ്രദ്ധേയമായി. ചെന്നൈ നിരയില്‍ പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു.
ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടക്കമിട്ട മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ, 10 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 12 റണ്‍സെടുത്ത് പുറത്തായി. ക്വിന്റന്‍ ഡികോക്ക് (20 പന്തില്‍ 33), സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 17), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 14), കീറന്‍ പൊള്ളാര്‍ഡ് (14 പന്തില്‍ 18), ജയിംസ് പാറ്റിന്സന് (എട്ടു പന്തില്‍ 11) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മ്രൂന്നു പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത കുനാല്‍ പാണ്ഡ്യ നിരാശപ്പെടുത്തി. രാഹുല്‍ ചാഹര്‍ (2), ജസ്പ്രീത് ബുമ്ര (അഞ്ച്) എന്നിവര്‍ പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി ഏറ്റവും കൂടുതല്‍ പ്രഹരമേറ്റു വാങ്ങിയ രവീന്ദ്ര ജഡേജ, ലുങ്കി എന്‍ഗിഡി എന്നിവര്‍ക്കാണ് കൂടുതല്‍ വിക്കറ്റും. ജഡേജ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയപ്പോള്‍, എന്‍ഗിഡി നാല് ഓവറില്‍ 41 റണ്‍സും വഴങ്ങി. ദീപക് ചാഹറിനും രണ്ടു വിക്കറ്റുണ്ട്. വഴങ്ങിയത് നാല് ഓവറില്‍ 31 റണ്‍സ്. അതേസമയം, നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ പിയൂഷ് ചൗളയുടെ പ്രകടനം ശ്രദ്ധേയമായി. സാം കറന് നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് മഹേന്ദ്രസിങ് ധോണിെമുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.