Wednesday, January 19, 2022
HomeNewsNationalമോദി നാലാം തവണയും യുഎഇയിലേക്ക്; അബൂദബിയില്‍ പണിയുന്ന ക്ഷേത്രം സന്ദര്‍ശിക്കും

മോദി നാലാം തവണയും യുഎഇയിലേക്ക്; അബൂദബിയില്‍ പണിയുന്ന ക്ഷേത്രം സന്ദര്‍ശിക്കും

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022ലെ ആ്ദ്യ വിദേശയാത്ര യുഎഇയിലേക്ക്. ജനുവരിയില്‍ അദ്ദേഹം യുഎഇ സന്ദര്‍ശിക്കും. ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയനും അബൂദബിയില്‍ പണിയുന്ന കൂറ്റന്‍ ക്ഷേത്രവും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന.

നാലുനിലയിലുള്ള ഇന്ത്യയുടെ പവലിയന്‍ ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. ഇന്ത്യയുടെ പരമ്പരാഗത രീതികളും സംസ്‌കാരവും തൊഴിലുകളുമെല്ലാം വിവരിക്കുന്ന പവലിയനാണ് ഒരുക്കിയിട്ടുള്ളത്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയും ഈ പവലിയനിലുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു.

യുഎഇയിലെ പ്രമുഖരുമായി മോദി കൂടുക്കാഴ്ച നടത്തും. ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയായ ശേഷം മോദി യുഎഇയിലെത്താന്‍ പോകുന്നത്. 2015ലും 2018, 2019 എന്നീ വര്‍ഷങ്ങളിലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.

 

Most Popular