ദുബൈ: ദുബൈ സിലിക്കണ്‍ ഒയാസിസില്‍ നിര്‍മിച്ച 350 ബെഡ്ഡുകള്‍ ഉള്ള ഫഖീഹ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ രോഗികളെ സ്വീകരിക്കാന്‍ ഒരുങ്ങി. 150 കോടി ദിര്‍ഹം ചെലവില്‍ പണിത ഈ സ്മാര്‍ട്ട് ഹോസ്പിറ്റല്‍ 10 ലക്ഷം ചതുരശ്ര അടി സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. രോഗികളുടെ മുറികളില്‍ ചുറ്റുമുള്ളവരുമായും മെഡിക്കല്‍ ജീവനക്കാരുമായും ഇടപഴകുന്നതിന് പ്രത്യേക ടാബ്ലറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയുടെ ആപ്പില്‍ രോഗികള്‍ക്ക് സ്ഥിതിഗതികള്‍ പരിശോധിക്കാനും സാധിക്കും.
ദുബൈ സിലിക്കണ്‍ ഒയാസിസ് അതോറിറ്റിയും സൗദി അറേബ്യയുടെ ഫക്കീഹ് കെയറും സംയുക്തമായാണ് ആശുപത്രിയുടെ നടത്തിപ്പ്. ആശുപത്രിയുടെ മുഴുവന്‍ ഡിപാര്‍ട്ട്‌മെന്റുകളും 2021 ആദ്യപാദത്തില്‍ പ്രവര്‍ത്തന സജ്ജമാവും. ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി, മസില്‍സ്-ബോണ്‍സ്-ജോയിന്റ്‌സ്, എമര്‍ജന്‍സി മെഡിസിന്‍, പള്‍മൊണറി മെഡിസിന്‍, കാര്‍ഡിയോളജി എന്നീ അഞ്ച് സ്‌പെഷ്യലൈസ്ഡ് സെന്ററുകളാണ് ആശുപത്രിയില്‍ ഉള്ളത്. 60 ബെഡ്ഡുകള്‍ ഉള്ള മേഖലയിലെ തന്നെ ഏറ്റവും വലിയ അത്യാഹിത വിഭാഗങ്ങളില്‍ ഒന്ന് ഈ ആശുപത്രിയില്‍ ഉണ്ട്. ജര്‍മനിയില്‍ വികസിപ്പിച്ച 12 ശസ്ത്രക്രിയാ മുറികളുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും ആശുപത്രിയുടെ പ്രവര്‍ത്തനം.
New Dh1.5b smart hospital in Dubai now ready to welcome patients