Monday, December 5, 2022
HomeGulfUAEദുബൈ ക്രീക്കില്‍ 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന സൂപ്പര്‍ പവര്‍ അബ്ര

ദുബൈ ക്രീക്കില്‍ 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന സൂപ്പര്‍ പവര്‍ അബ്ര

ദുബൈ: ദുബൈ ക്രീക്കില്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാവുന്ന സൂപ്പര്‍ പവര്‍ അബ്ര ഒരുങ്ങി. പരമ്പരാഗത അബ്ര (എന്‍ജിന്‍ ഘടിപ്പിച്ച കടത്തുതോണി) ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ചെയര്‍മാന്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന സുരക്ഷിതത്വവും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ളതാണ് പുതിയതരം അബ്ര.

ആഫ്രിക്കന്‍ തേക്കുമരം ഉപയോഗിച്ച് 35 അടി നീളത്തിലും 10.5 അടി വീതിയിലുമാണ് പുതിയ അബ്ര നിര്‍മിച്ചിട്ടുള്ളത്. 20 പേര്‍ക്ക് ഒരു സമയം യാത്ര ചെയ്യാം. സൂപ്പര്‍ പവറിലാണ് നിര്‍മാണം. 78 എച്ച്പി ഡീസല്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. പഴയ അബ്രയ്ക്ക് 30 എച്ച്പി ഡീസല്‍ എന്‍ജിനാണ് ഉള്ളത്. പഴയതില്‍ നിന്ന് വ്യത്യസ്തമായി ഡ്രൈവറുടെ സീറ്റ് യാത്രക്കാര്‍ക്ക് കാണാവുന്ന വിധം മുകളിലാണ് ഒരുക്കിയിട്ടുള്ളത്. 2 വീല്‍ചെയറുകള്‍ ഉണ്ടായിരിക്കും. കൂടാതെ, സീറ്റിനടിയില്‍ ലൈഫ് ജാക്കറ്റുകളുമുണ്ടാവും. ജിപിഎസ്, ക്യാമറകള്‍, നോല്‍ കാര്‍ഡ് പെയ്‌മെന്റ് സംവിധാനങ്ങളാണ് മറ്റു പ്രധാന ഘടകങ്ങള്‍. ശബ്ദം പുറത്തുപോകാതിരിക്കാനും അഗ്‌നിശമനത്തിനുമുള്ള സജ്ജീകരണങ്ങളുമുണ്ട്. യാത്ര ചെയ്യുമ്പോഴുള്ള വിറയലും ഒഴിവാകും.

Most Popular