Tuesday, August 9, 2022
HomeGulfUAEയുഎഇയുടെ ചൊവ്വാ ദൗത്യം തിങ്കളാഴ്ച്ച കുതിക്കും; ചരിത്രനിമിഷത്തിന് കാത്ത് അറബ് ലോകം

യുഎഇയുടെ ചൊവ്വാ ദൗത്യം തിങ്കളാഴ്ച്ച കുതിക്കും; ചരിത്രനിമിഷത്തിന് കാത്ത് അറബ് ലോകം

ദുബൈ: അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവില്‍ യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിച്ചു. തിങ്കളാഴ്ച്ച അര്‍ധരാത്രിക്ക് ശേഷം പ്രാദേശിക സമയം 1.58ന് വിക്ഷേപണം നടക്കും. ഹോപ്പ് പ്രോബ് (അല്‍ അമല്‍) എന്ന പേരിലുള്ള ചൊവ്വാ ദൗത്യം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് രണ്ട് തവണയാണ് മാറ്റിവെച്ചത്. നേരത്തേ ജൂലായ് 15ന് ആയിരുന്നു വിക്ഷേപണത്തിനുള്ള സമയമായി നിശ്ചയിച്ചിരുന്നത്. കാലാവസ്ഥ മോശമായത് കാരണം പിന്നീട് ഒരിക്കല്‍ കൂടി മാറ്റി. കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ സമയം പ്രഖ്യാപിച്ചിരിക്കുന്നത്.

ജപ്പാനില്‍നിന്ന് അല്‍ അമലിന്റെ വിക്ഷേപണത്തിന് മുന്നോടിയായി അഭിവാദ്യങ്ങളുമായി നേരത്തേതന്നെ അബൂദബിയും ദുബയിയും ഒരുങ്ങിയിരുന്നു. അബൂദബിയിലെ സുപ്രധാന കെട്ടിടങ്ങളും നിരത്തുകളുമെല്ലാം ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞു.

ജൂലായ് 20ന് തിങ്കളാഴ്ച യുഎഇ സമയം പുലര്‍ച്ചെ 1.58നാണ് ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള വിക്ഷേപണം. ദൗത്യം പ്രഖ്യാപിച്ച് ആറ് വര്‍ഷത്തിനുള്ളില്‍ത്തന്നെ നടപ്പാക്കുന്നതിന്റെ ആവേശത്തിലാണെന്ന് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി പറഞ്ഞു. 200 ഇമറാത്തികള്‍ അടങ്ങുന്ന സംഘത്തിന്റെ കഠിനപ്രയത്‌നം ഇതിന് പിറകിലുണ്ട്. അതിലേറെയും സ്ത്രീകളായിരുന്നു.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി ചരിത്രദൗത്യ മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് അറബ് ലോകം. 2117ല്‍ ചൊവ്വയില്‍ ഒരു മനുഷ്യവാസ കേന്ദ്രം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവും യുഎഇക്കുണ്ട്.

New UAE Hope Probe launch date set for July 20

Most Popular