Monday, January 24, 2022
HomeNewsfeedസ്‌കൂള്‍ സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചില്ലെന്ന് യുഎഇ

സ്‌കൂള്‍ സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചില്ലെന്ന് യുഎഇ

ദോഹ: പുതിയ വാരാന്ത്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ സമയം മാറ്റിയതായി ഊഹാപോഹം പ്രചരിക്കുന്നു. സ്‌കൂളുകളുടെ പുതിയ സമയക്രമത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എമിറേറ്റസ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. ജനുവരി 1 മുതല്‍ യുഎഇയിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫിസുകളും രണ്ടര ദിവസം അവധി സംവിധാനത്തിലേക്ക് മാറുന്ന പശ്ചാത്തലത്തിലാണ് വ്യാജ വാര്‍ത്ത.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന പുതിയ ഷെഡ്യൂള്‍ വ്യാജമാണെന്ന് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. പുതിയ പ്രവര്‍ത്തി സമയം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടക്കുകയാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ അവധി തീരുമാന പ്രകാരം വെള്ളിയാഴ്ച്ച ഉച്ചവരെയാണ് പ്രവര്‍ത്തി സമയം. ശനി, ഞായര്‍ അവധിയാണ്. അര ദിവസത്തെ ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ മറ്റ് ദിവസങ്ങളിലെ പ്രവര്‍ത്തി സമയം വര്‍ധിപ്പിക്കുമെന്ന് നേരത്തേ ചില സ്‌കൂളുകള്‍ പ്രഖ്യാപിച്ചിരുന്നു.

Most Popular