Wednesday, January 26, 2022
HomeGulfപുതുവർഷത്തിൽ ജീവനക്കാർക്ക് ശമ്പള വർധനവുമായി യുഎഇ

പുതുവർഷത്തിൽ ജീവനക്കാർക്ക് ശമ്പള വർധനവുമായി യുഎഇ

യുഎഇയിലെ ജീവനക്കാർക്ക് പുതുവർഷത്തിൽ 10% വരെ ശമ്പള വർധനവ്. എക്‌സ്‌പോ 2020, ഫിഫ ലോകകപ്പ് എന്നിവയുടെ സ്വാധീനം മൂലം 2022 മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ ശരാശരി മൂന്ന് ശതമാനം വർധനവ് ഉണ്ടായിരിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ആൻഡ് എച്ച്ആർ ഉപദേശക സ്ഥാപനമായ കൂപ്പർ ഫിച്ച് ഞായറാഴ്ച പുറത്തിറക്കിയ സർവ്വെയിൽ പറയുന്നു. എച്ച്ആർ, മാനുഫാക്ചറിംഗ്, ടെക്‌നോളജി, സ്ട്രാറ്റജി, പൊതുമേഖല എന്നിവയുൾപ്പെടെയുള്ള 41 ശതമാനം സ്ഥാപനങ്ങളും 2021ൽ ഉപദേശത്തോടെ ശമ്പളം വർധിപ്പിച്ചതായി സർവേയിൽ പറയുന്നു. 2022-ൽ, യുഎഇയിലെ 43 ശതമാനം ബിസിനസുകളും ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിക്കും. ഏകദേശം 37 ശതമാനം പ്രാദേശിക സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം അടുത്ത വർഷം പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു

Most Popular