Wednesday, December 1, 2021
HomeNewsfeedദുബൈ മഹ്‌സൂസ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് ലക്ഷം ദിര്‍ഹം

ദുബൈ മഹ്‌സൂസ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് ലക്ഷം ദിര്‍ഹം

ദുബൈ: മഹ്‌സൂസ് 45ാമത് പ്രതിവാര നറുക്കെടുപ്പില്‍ (Mahzooz draw) 9 ഭാഗ്യവാന്മാര്‍ 10 ലക്ഷം ദിര്‍ഹം പങ്കുവച്ചു. മലയാളികളായ(malayali) ഡേവിഡ്, വര്‍ഗീസ്, ഫിലിപ്പീന്‍ സ്വദേശികളായ കാര്‍ലോ, ലിയോണിലോ, ലബ്‌നാന്‍ സ്വദേശി ഉമര്‍, ഇന്ത്യക്കാരനയ വെങ്കടേശന്‍, ബ്രിട്ടീഷ് പൗരനായ സ്റ്റീവന്‍, സിറിയക്കാരനായ അക്തം, സ്വീഡന്‍ സ്വദേശി ബെങ്ത് എന്നിവര്‍ക്കാണ് 111,111 ദിര്‍ഹം വീതം ലഭിച്ചത്.

വിജയ നമ്പറായ 7,15,18,20,22, 40 എന്നിവ മാച്ച് ചെയ്തു വന്നവര്‍ക്കാണ് സമ്മാനം.

അബൂദബിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയാണ് ഡേവിഡ്. അബൂദബിയില്‍ താന്‍ പുതുതായി വാങ്ങിയ ഫ്‌ളാറ്റിന്റെ പണമടയ്ക്കാന്‍ തുക ഉപയോഗിക്കുമെന്ന് ഡേവിഡ് പറഞ്ഞു. വര്‍ഗീസും തനിക്ക് ലഭിച്ച പണമുപയോഗിച്ച് വീട് സ്വന്തമാക്കാനാണ് പദ്ധതി.
ALSO WATCH

Most Popular