അബൂദബി: യുഎഇയില്‍ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും മാസ്ക് ഒഴിവാക്കാവുന്ന സാഹചര്യമായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഈ മാസം 21 മുതല്‍ 100ല്‍ താഴെ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാനും മുന്‍കരുതല്‍ നടപടികള്‍ എടുക്കാനും ഇതു സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് ഡോ. നൂറ അല്‍ ഗൈതി പറഞ്ഞു.
വകഭേദങ്ങള്‍ ലോകത്തു നിലനില്‍ക്കുന്നിടത്തോളം മാസ്ക് ധരിക്കല്‍, അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ എന്നിവ ജീവിതശൈലിയാക്കേണ്ടി വരുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
ചൊവ്വാഴ്ച വരെ പൊതുജനങ്ങളില്‍ 97.16% പേര്‍ക്കും ഒരു ഡോസ് വാക്സീന് ലഭിച്ചു. 87% പേര് പൂര്‍ണമായും വാക്സീന് എടുത്തിട്ടുണ്ട്.
ALSO WATCH