ദുബൈ: ഷാര്‍ജയിലെ സ്വകാര്യ നഴ്സറികള്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസൊന്നും നല്‍കേണ്ടതില്ലെന്ന് ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് (എസ്ഇഡിഡി).
കോവിഡ് പകര്‍ച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങള്‍, ബിസിനസ് മേഖലകള്‍, വ്യക്തികള്‍ എന്നിവരെ പിന്തുണയ്ക്കാന്‍ ഷാര്‍ജ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. കോവിഡ് സാഹചര്യം നഴ്സറികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയതായി എസ്ഇഡിഡി ചെയര്മാന് സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ ഹദ്ദ അല്‍ സുവൈദി പറഞ്ഞു.