Monday, December 5, 2022
HomeNewsfeedഅടുത്ത മാസം മുതല്‍ അബൂദബിയില്‍ ക്വാറന്റീന്‍ ഇല്ല

അടുത്ത മാസം മുതല്‍ അബൂദബിയില്‍ ക്വാറന്റീന്‍ ഇല്ല

അബൂദബി: ജൂലൈ 1 മുതല്‍ അബൂദബിയിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണെന്ന് സാംസ്‌കാരിക, ടൂറിസം വിഭാഗം അറിയിച്ചു.

രാജ്യാന്തര യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ യാത്രാ നടപടികളില്‍ ഇളവുണ്ടാകുമെന്നു അബൂദബി മേയ് 16നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ-യുഎഇ യാത്രാ വിലക്കു പിന്‍വലിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംപിടിച്ച 29 രാജ്യക്കാര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന്‍ വേണ്ട. റെഡ് രാജ്യക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനുണ്ട്. ഇവര്‍ രാജ്യത്തെത്തി 4, 8 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് എടുക്കുകയും വേണം. ഇക്കാര്യത്തിലാണ് ഇളവ് വരുന്നത്.

Most Popular