Sunday, November 28, 2021
HomeGulfUAEഇടതു മുന്നണിയുടെ വിജയത്തില്‍ ഒഎന്‍സിപിയുടെ ആഹ്ലാദം

ഇടതു മുന്നണിയുടെ വിജയത്തില്‍ ഒഎന്‍സിപിയുടെ ആഹ്ലാദം

ദുബൈ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വമ്പിച്ച ഭൂരിപക്ഷത്തോടെയുള്ള തിരിച്ചുവരവിനെ സ്വാഗതം ചെയ്തുകൊണ്ട് എന്‍സിപി ഓവര്‍സീസ് സെല്ലിന്റെ ദേശീയ അദ്ധ്യക്ഷനോടൊപ്പം യുഎഇ ചാപ്റ്റര്‍ ഭാരവാഹികള്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവയ്ച്ചു.
എന്‍സിപിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച തോമസ് കെ തോമസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ച് കേരള നിയമസഭയുടെ ഭാഗമായതിലും യുഎഇ ഘടകം പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.
എന്‍സിപി ഓവര്‍സീസ് സെല്‍ ദേശീയ അദ്ധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ് ഒ, യുഎഇ പ്രസിഡന്റ് രവി കൊമ്മേരി, ജന. സക്രട്ടറി സിദ്ധിഖ്, വൈസ് പ്രസിഡന്റ് അഡ്വ. ബാബു ലത്തീഫ്, കമ്മറ്റി അംഗങ്ങളായ കൃഷ്ണന്‍ ഗുരുവായൂര്‍, തോമസ് മുണ്ടന്‍പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Most Popular