Saturday, January 29, 2022
HomeNewsfeedറസ്‌റ്റോറന്റില്‍ തീപ്പിടിത്തം; പ്രവാസി ജീവനക്കാരന്‍ വെന്തു മരിച്ചു

റസ്‌റ്റോറന്റില്‍ തീപ്പിടിത്തം; പ്രവാസി ജീവനക്കാരന്‍ വെന്തു മരിച്ചു

ഫുജൈറ: യുഎഇയിലെ(UAE) ഫുജൈറയില്‍ റസ്റ്റോറന്റിന് തീപിടിച്ചു(Fujairah restaurant fire). വന്‍സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ തീപ്പിടിത്തത്തില്‍ റസ്റ്റൊറന്റിലെ പ്രവാസി ജീവനക്കാരന്‍ മരിച്ചു. ഫുജൈറയിലെ ഹമദ് ബിന്‍ അബ്ദുല്ല സ്ട്രീറ്റിലെ റസ്റ്റോറന്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.45ഓടെയാണ് തീ പടര്‍ന്നുപിടിച്ചത്.

44കാരനായ ജീവനക്കാരനാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം അറിയാന്‍ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലിസ് അറിയിച്ചു. വന്‍ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ റസ്റ്റോറന്റിനുള്ളിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും റോഡിലേക്ക് തെറിച്ചു വീണു. അഗ്‌നിശമനസേന ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

 

Most Popular