Friday, October 7, 2022
HomeNewsKeralaകരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുള കുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിനൊപ്പം ദുബൈ റാസല്‍ഖൈമയിലായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂര്‍ അപകടത്തില്‍ മരണം 21 ആയി.

ആഗസ്ത് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ – കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നു നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടമുണ്ടായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേരാണ് അന്ന് തന്നെ മരിച്ചത്.

വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാട്ടുകാര്‍ക്ക് പുറമേ അഗ്‌നിശമന സേന ഉദ്യോഗസ്ഥരും ഉള്‍പെടും.

Most Popular