ദുബൈ: യുഎഇയില്‍ നിന്ന് കോവിഡ് ദുരിതബാധിതരായ ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ഒടുവില്‍ വന്ദേഭാരത് വിമാനത്തില്‍ തന്നെ നാടണയുന്നു. സ്ഥാനമൊഴിയുന്ന ദുബയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ ആണ് അടുത്തയാഴ്ച്ച വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നത്.
ദുബയിലെ മൂന്ന് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് ജൂലൈ 7ന് അദ്ദേഹം മടങ്ങുന്നത്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് ചെറിയ കുട്ടികളും അദ്ദേഹത്തൊടപ്പമുണ്ടാവും. യുഎഇ വിടുന്ന ഓരോ ഇന്ത്യക്കാരും വലിയ പ്രയാസത്തോടെയാണ് പോകുന്നതെന്നും മടങ്ങിവരാമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടെന്നും വിപുല്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
എല്ലാ തവണയുമെന്ന പോലെ യുഎഇയും ദുബയും ഇത്തവണയും പ്രതിസന്ധിയെ അതീജീവിച്ച് തിരിച്ചുവരും. പോയ ആളുകള്‍ അധികം വൈകാതെ മടങ്ങിയെത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
Out-going Indian consul general to leave Dubai on repatriation flight