ദുബൈ: അടുത്ത വെള്ളിയാഴ്ച്ച മുതല്‍ ദുബയിലെ പള്ളികളില്‍ ജുമുഅ പ്രാര്‍ഥന ആരംഭിക്കും. കോവിഡ് കാരണം നിര്‍ത്തിവച്ച ജുമുഅ നമസ്കാരം ഡിസംബര്‍ 4 മുതല്‍ ആരംഭിക്കാന്‍ ദി നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്് ആണ് തീരുമാനമെടുത്തത്.
ദുബയിലെ 766 മസ്ജിദുകളിലാണ് പ്രാര്‍ഥന പുനരാരംഭിക്കുക. ഇതിന് പുറമേ കൂടുതല്‍ സൗകര്യത്തിനായി 60 താല്‍ക്കാലിക മസ്ജിദുകളും ഒരുക്കും. വിശ്വാസികളുടെ പള്ളികളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് വൊളന്റിയര്‍മാരെ നിയമിക്കും. പള്ളിയുടെ ഉള്‍വശം നിറഞ്ഞാല്‍ പുറംഭാഗത്ത് സൗകര്യം ഒരുക്കാനാണ് തീരുമാനം.
മസ്ജിദിന്റെ ശേഷിയുടെ 30 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ജുമുഅ ഖുതുബ 10 മിനിറ്റ് മാത്രമേ ദൈര്ഘ്യമുണ്ടാവൂ. പ്രാര്‍ഥനയ്ക്കെത്തുന്നവര്‍ മുഴുവന്‍ മാസ്ക്ക് ധരിക്കുകയും സ്വന്തമായി പ്രാര്‍ഥനാ വിരിപ്പ് കൊണ്ടുവരികയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.
Over 766 mosques in Dubai to reopen to Friday prayers starting this weekend