Friday, January 28, 2022
HomeGulfUAEയുഎഇയില്‍ ഇന്ന്​ പള്ളികളില്‍ മഴക്കായി​ പ്രാര്‍ഥന നടക്കും

യുഎഇയില്‍ ഇന്ന്​ പള്ളികളില്‍ മഴക്കായി​ പ്രാര്‍ഥന നടക്കും

ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്‌യാന്റെ ആഹ്വാന പ്രകാരം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു മുമ്പ് മഴക്കായി പ്രാര്‍ഥന നടക്കും. പ്രസിഡന്റിന്റെ നിര്‍ദേശം ഏറ്റെടുത്ത് വെള്ളിയാഴ്ച യു.എ.ഇയിലെ 800ഓളം പള്ളികളില്‍ സ്വലാത്ത് അല്‍ ഇസ്തിസ്ഖാഅ് (മഴക്കായുള്ള നമസ്‌കാരം) നടക്കും. എല്ലാ വര്‍ഷങ്ങളിലും മഴ കുറയുന്ന സമയത്ത് ഇത്തരം പ്രാര്‍ഥനക്ക് ആഹ്വാനം ചെയ്യാറുണ്ട്. യു.എ.ഇ രാഷ്ട്രനേതാക്കള്‍ പങ്കാളികളാവുകയും ചെയ്യും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യകള്‍ പിന്‍പറ്റിയാണ് മഴ കുറയുന്ന സമയത്ത് പ്രാര്‍ഥന നടത്തുന്നത്.

നമസ്‌കാര സമയം

അബൂദബി: 12.12

ദുബൈ: 12.09

ഷാര്‍ജ: 12.08

അജ്മാന്‍: 12.08

ഉമ്മുല്‍ ഖുവൈന്‍: 12.07

റാസല്‍ ഖൈമ: 12.06

ഫുജൈറ: 12.04

ഖോര്‍ഫഖാന്‍: 12.04

അല്‍ ഐന്‍: 12.07

ദഫ്‌റ: 12.15

Most Popular