Tuesday, August 16, 2022
HomeNewsfeedറമദാന്‍: 700 തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ

റമദാന്‍: 700 തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ

അബൂദബി: റമദാന്റെ മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകള്‍ 700 തടവുകാര്‍ക്ക് മാപ്പ് നല്‍കി. അബൂദബിയില്‍ 439 തടവുകാരും അജ്മാനില്‍ 55 പേരും ഷാര്‍ജയില്‍ 206 പേരും മോചിതരാവും.

439 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. മോചിതരാവുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പരിഹരിക്കും. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് റമദാനിലെ ഈ കാരുണ്യത്തിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 55 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു.. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം പ്രകടിപ്പിച്ച വിവിധ രാജ്യക്കാര്‍ക്കാണ് മോചനം.

റമദാന് മുന്നോടിയായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വിവിധ രാജ്യക്കാരായ 206 തടവുകാര്‍ക്ക് മാപ്പുനല്‍കി.
ALSO WATCH

 

Most Popular