ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റുകള്‍ സൗജന്യമാക്കണം എന്നാവശ്യപ്പെട്ട് ഒഎന്‍സിപി യുഎഇ കമ്മിറ്റി കേരളാ മുഖ്യ മന്ത്രിക്ക് നിവേദനം നല്കി.
കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങള്‍ ആയി തുടരുന്ന വിമാന യാത്രാ വിലക്ക് മൂലം, നാട്ടില്‍ അകപ്പെട്ട പ്രവാസികളില്‍ ഭൂരിഭാഗവും നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യം ആണ് നിലവിലുള്ളത്. അവരില്‍ ഭൂരിഭാഗവും ലോണ്‍ എടുത്തും വ്യക്തി വായ്പ വാങ്ങിയും മറ്റു പലരുടെയും സഹായത്താലും ആണ് ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് വരാന്‍ ഒരുങ്ങുന്നത്
അവരെ പോലുള്ളവരെ സംബന്ധിച്ച് ഏകദേശം 3000 രൂപയോളം നല്കി യാത്ര തുടങ്ങുന്നതിനു 48 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റ് ചെയ്യുകയും അത് കൂടാതെ വീണ്ടും പണം മുടക്കി വിമാന താവളത്തില്‍ റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നത് അധിക ബാധ്യത ആണെന്നും കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ പപരിഗണിക്കണം എന്നും ആവശ്യപ്പെട്ട് ഒഎന്‍സിപി യുഎഇ കമ്മിറ്റിക്ക് വേണ്ടി ഓര്‍ഗനൈസിങ് സെക്രട്ടറി ജിമ്മി കുര്യന് നിവേദനം നല്കി.