Saturday, October 23, 2021
HomeGulfUAEറോഡ് മുറിച്ച് കടക്കവെ കാറിടിച്ച് പരിക്കേറ്റ കാസര്‍കോഡ് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് പരിക്കേറ്റ കാസര്‍കോഡ് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

ദുബൈ: റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് റാസല്‍ഖൈമയില്‍ മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കൊത്തിക്കക്കല്‍ ഇബ്രാഹിം ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റബീഹ് (21) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അപകടം. ഗുരുതരാവസ്ഥയില്‍ റാക് സഖര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ 5.30 ഓടെയാണ് അന്ത്യം. റാക് ജൂലാന്‍ സാസ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: ജബ്ബാര്‍, മുബഷിറ, റാബിന. നിയമനടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Most Popular