വിദേശത്ത് നിന്നുള്ള വാക്‌സിനുകളും അല്‍ഹൊസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം

Al hosn app

അബൂദബി: വിദേശ രാജ്യങ്ങളില്‍നിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്‌സിനുകളും യുഎഇയുടെ അല്‍ഹൊസന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം. അബൂദബിയില്‍ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീന്‍പാസ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. വാക്‌സിനും പിസിആര്‍ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ പാസ് നല്‍കുന്നത്.

ഫൈസര്‍, സിനോഫാം, ഹയാത് വാക്‌സ്, സ്പുട്‌നിക്5, അസ്ട്രാസെനക, മൊഡേണ, കോവിഷീല്‍ഡ്, ജാന്‍സെന്‍, സിനോവാക് എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍. 2020 ഒക്ടോബര്‍ ഒന്നിനു ശേഷം വാക്‌സിന്‍ എടുത്തവര്‍ക്കു റജിസ്റ്റര്‍ ചെയ്യാനാവുക.
ALSO WATCH