അബൂദബി: സൈക്കിള്‍ സവാരിക്കിടെ അബൂദബിയിലെ സൈ്വഹാന്‍ മരുഭൂമിയില്‍ കുടുങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരനെ നാഷനല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം രക്ഷപ്പെടുത്തി. കൊടുംചൂടില്‍ മരുഭൂമിയില്‍ കുടുങ്ങി ജലാംശം നഷ്ടപ്പെട്ട് അവശനിലയിലായിരുന്ന 54കാരനെ ഹെലികോപ്റ്ററിലാണ് ശെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചത്.
തക്കസമയത്തെ ഇടപെടല്‍ മൂലം ഇയാളുടെ ജീവന്‍ രക്ഷിക്കാനായി. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കൊടും ചൂടില്‍ അവശനിലയായ ഇദ്ദേഹത്തെക്കുറിച്ച് വഴിയാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്.