കോഴിക്കോട്: ദുബയില്‍ ആത്മഹത്യ ചെയ്ത വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ചു. വൈകുന്നേരം ഏഴരയോടെയാണു ഭൗതിക ശരീരം കരിപ്പൂരില്‍ എത്തിച്ചത്. ആംബുലന്‍സ് എട്ടരയോടെ സ്വദേശമയാ മാനന്തവാടിയിലേക്ു പുറപ്പെട്ടു.
മൃതദേഹത്തോടൊപ്പം ഭാര്യ സെലിന്‍, മകന്‍ അരുണ്‍, മകള്‍ ആഷ്ലിന്‍ എന്നിവരുമുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴിന് കണിയാരം കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍. കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും, ജനപ്രതിനിധികളുമടക്കം 20 പേര്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി
23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നു ചാടിയാണ് ജോയി അറക്കല്‍ മരിച്ചത്. മരണത്തില്‍ മറ്റു ദുരൂഹതകളില്ലെന്നു ബര്‍ദുബയ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ അറിയിച്ചു. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം. ജോയിയുടെ മരണത്തിന് ഈയിടെ വന്‍തട്ടിപ്പ് നടത്തി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന പ്രവാസി വ്യവസായിയുമായി ബന്ധമുണ്ടെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, തട്ടിപ്പ് നടത്തിയ പ്രവാസി വ്യവസായിയുടെ ബാങ്ക് അക്കൗണ്ടുകള്‍ യുഎഇ മരവിപ്പിച്ചതുമായി ജോയിയുടെ മരണത്തിന് ബന്ധമില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്തു. വ്യവസായി ബി ആര്‍ ഷെട്ടിയുമായി ജോയിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജോയിയുടെ സഹോദരന്‍ അറക്കല്‍ ജോണി പ്രതികരിച്ചു. ദുബയിലും കേരളത്തിലും മരണത്തെ സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിക്കും. സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോണി വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ സംസ്‌കാര ക്രിയകള്‍ക്ക് ശേഷം വെളിപ്പെടുത്തുമെന്നും ജോണി കൂട്ടിച്ചേര്‍ത്തു. ജോയിക്ക് സാമ്പത്തിക ബാധ്യതകളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.
മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.
Joey’s brother Arakkal Johny responded that Joey had nothing to do with businessman BR Shetty.