ആര്‍എസ്‌സി സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്തു

ഫുജൈറ: ആര്‍എസ്സി യുഎഇ ദേശീയ സാഹിത്യോത്സവിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. മുഹമ്മദ് ഹനീഫ് അഹ്‌സനി ചെറുശോല, ഖോര്‍ഫുകാന്‍ അല്‍ സദീം ടൂര്‍സ് എംഡി ഹനീഫ് ഹാജി പാലപ്പെട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.

പതിനൊന്നാമത് എഡിഷന്‍ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന് ഫുജൈറ മീഡിയ പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. സജി ചെറിയാന്‍, അഷ്റഫ് ഹാജി വടക്കേക്കാട്, അബൂബക്കര്‍ അസ്ഹരി, സക്കരിയ്യ ശാമില്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു.