Monday, October 25, 2021
HomeEntertainmentകേരളത്തിലെ കിറ്റ് വിതരണം പോലെയായി യുഎഇ ഗോൾഡൻ വിസ,എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ തനിക്ക് ബ്രോണ്‍സ് വിസയെങ്കിലും തരണമെന്ന്...

കേരളത്തിലെ കിറ്റ് വിതരണം പോലെയായി യുഎഇ ഗോൾഡൻ വിസ,എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ തനിക്ക് ബ്രോണ്‍സ് വിസയെങ്കിലും തരണമെന്ന് സന്തോഷ് പണ്ഡിറ്റ്

യുഎഇ ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയെന്ന് സന്തോഷ് പണ്ഡിറ്റ്.ഒരു ജീവിതകാലം മുഴുവൻ പ്രവാസ ജീവിതം നയിക്കുന്ന പാവങ്ങൾക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.രണ്ട് പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ്.ഒരു ചെറിയ നടനായ തനിക്ക് ബ്രോൺസ് വിസ എങ്കിലും നൽകണമെന്നും ഗോൾഡൻ വിസ നൽകിയാലേ സ്വീകരിക്കു എന്ന ജാഡയൊന്നും ഇല്ലന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.പണവും പ്രശക്തിയും ഉള്ളവർക്ക് എല്ലാ അഗീകാരങ്ങളും കിട്ടുന്നു സാധാരണക്കാരനായ ഒരു പ്രവാസിക്ക് ഇത് കിട്ടുന്നതായി ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നും പണ്ഡിറ്റ് പോസ്റ്റിലൂടെ വിമർശിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റ്

മക്കളേ..
മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE “Golden Visa” കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ” Bronze Visa” എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )
പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?
(വാൽകഷ്ണം . Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ “kit” വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
എല്ലാവർക്കും നന്ദി
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Most Popular