ദുബൈ: ഗ്രീന്‍സ്റ്റോം അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തില്‍ ഷാര്‍ജയിലെ മലയാളി ഫോട്ടോഗ്രാഫര്‍ നൗഫല്‍ പെരിന്തല്‍മണ്ണയ്ക്ക് രണ്ടാം സ്ഥാനം. അബൂദബിയിലെ ലിവ മരുഭൂമിയിലൂടെ ഒട്ടകവുമായി കടന്നുപോകുന്ന ഒരാളുടെ ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. 52 രാജ്യങ്ങളില്‍നിന്നെത്തിയ 6811 എന്‍ട്രികളെ പിന്തള്ളിയാണ് നൗഫലിന്റെ ചിത്രം രണ്ടാം സ്ഥാനത്ത് എത്തിയത്. നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ ഫോട്ടോഗ്രഫറാണ് നൗഫല്‍.
ബംഗ്ലാദേശി ഫോട്ടോഗ്രഫര്‍ റഖായത്തുല് കരീം റഖീമിന്റെ ചിത്രത്തിനാണ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഇന്ത്യയിലെ ഗാസിയാബാദില്‍നിന്നുള്ള ഫോട്ടോഗ്രഫര്‍ കാര്‍ത്തികേയ ഗ്രോവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യ അഞ്ചുപേരില്‍ മലയാളിയായ ശ്രീധരന് വടക്കാഞ്ചേരിയും ഇടം പിടിച്ചിട്ടുണ്ട്.